2016, നവംബർ 26, ശനിയാഴ്‌ച

" എനിക്കൊരു മനുഷ്യനാവണം" ദി സിവിൽ സർവീസ് മാസിക ഒക്ടോബർ ലക്കം....

 

ലാൽ സലാം


 
"മരണം തോറ്റുപോകുന്നത് 
മരണം കൊണ്ട്‌ മനുഷ്യനെ മായ്‌ക്കാനാവാതെ വരുമ്പോഴാണ്‌ -ഫിദല്‍"

"ചെറുത്തുനിൽപ്പിന്റെയും വിപ്ലവത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകം എന്ന നിലയിലാകും ലോകം കാസ്‌ട്രോയെ സ്മരിക്കുക"

അവസാനം വരെ അമേരിക്കൻ സാമ്രാജ്യത്വത്തോടു പടപൊരുതിയ ക്യൂബയുടെ വിപ്ലവനായകനു ഓർമ്മപ്പൂക്കൾ..........

2015, മാർച്ച് 7, ശനിയാഴ്‌ച

ആദര്‍ശധീരതയുടെ അന്തസ്സുറ്റ നേതാവിന് കണ്ണീര്‍ പ്രണാമം...

കെഎസ്‍യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജി.കാര്‍ത്തികേയന് സംഘടനാ രംഗത്തും പാര്‍ലമെന്‍ററി രംഗത്തും അഞ്ചു പതിറ്റാണ്ടിന്‍റെ പ്രവര്‍ത്തന പരിചയമുണ്ട്. പതിമൂന്നാം നിയമസഭയില്‍ സ്പീക്കറായ കാര്‍ത്തികേയന്‍ ആറു വട്ടം എം.എല്‍.എയും രണ്ടു വട്ടം മന്ത്രിയുമായിരുന്നു.

അഞ്ചുപതിറ്റാണ്ടിന്റെ രാഷ്ട്രീയജീവിതത്തിലൂടെ രാഷ്ട്രീയത്തിലെ ആദര്‍ശമാതൃക എന്താണെന്നു കേരളത്തെ പഠിപ്പിച്ച നേതാവുകൂടിയായിരുന്നു കാര്‍ത്തികേയന്‍. മന്ത്രിയായിരിക്കുമ്പോഴും സ്പീക്കറായിരുന്നപ്പോഴു ഭരണാധികാരിയുടെ ഉത്തമമാതൃകയാകാന്‍ കാര്‍ത്തികേയനു കഴിഞ്ഞു. കുറഞ്ഞകാലമേ സ്പീക്കറായി സഭയിലെത്താന്‍ കഴിഞ്ഞുള്ളൂവെങ്കിലും കേരളത്തിലെ തലയെടുപ്പുള്ള സ്പീക്കര്‍മാരില്‍ ഒരാളായി കാര്‍ത്തികേയന്‍ മാറി.

അണയാത്ത ആദര്‍ശത്തിന്‍റെ "കാര്‍ത്തിക ദീപത്തിന് ആദരാഞ്ജലികള്‍....

2015, മാർച്ച് 6, വെള്ളിയാഴ്‌ച

നന്ദി...

 പ്രിയമുള്ളവരേ.....
നിങ്ങളുടെ എല്ലാവരുടെയും കലർപ്പില്ലാത്ത സഹായങ്ങൾകൊണ്ടും പ്രാർത്ഥനകൾക്കൊണ്ടും ഇന്ന് മുതൽ ഞാൻ മലപ്പുറം കലക്ട്രേറ്റിൽ   ജോലിയിൽ പ്രവേശി ച്ച  വിവരം എല്ലാവരെയും സന്ദോഷപൂര്വ്വം അറിയിക്കുന്നു.....

എൻറെ പ്രിയപ്പെട്ട വീട്ടുകാർക്കും എന്നെ സ്നേഹിക്കുന്നവര്ക്കും, എൻറെ കൂടെ ഇന്ദ്ര നീല പൊൻ പതാക പിടിച്ച എൻറെ കെ എസ് യു , യൂത്ത് കോണ്‍ഗ്രസ്‌ , ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌  സഹപ്രവർത്തകർ നേതാക്കൾ ,മാനവ സംസ്കൃതി യിലെ പ്രിയ സ്നേഹിതർ , എൻറെ അദ്യാപകർ ,സഹപാഠികൾ , നെഹ്‌റു യുവ കേന്ദ്രയിലെ സഹപ്രവർത്തകർ , ജെ.ബി.വി യിലെ എൻറെ  പ്രിയ കൂട്ട്കാർ , മുഖ പുസ്തകത്തിലെ എൻറെ പ്രിയ സഹോദരി സഹോദരന്മാര് ,പ്രിയപ്പെട്ട എന്റെ മോങ്ങത്തുകാർ , മെയ്‌ 17 ലെ ആ കറുത്ത പ്രഭാതം എന്നെ തളർത്തിയപ്പോൾ സ്നേഹമുള്ള വാക്കുകൾ കൊണ്ട് എന്നെ ആശ്വസിപ്പിച്ചവർക്കും എനിക്ക് കരുത്ത് പകർന്നവർക്കും, എൻ ജി ഒ അസോസിയേഷൻ ഭാരവാഹികൾക്കും, ഇ എം ഇ എ യിലെ എൻറെ സ്നേഹിതർക്കും ,   എൻറെ തൂലികക്ക്  മഷി നിറച്ച എൻറെ എല്ലാം എല്ലാമായ പ്രിയ സഹോദരിക്കും എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ 
ഇനിയും നിങ്ങളുടെ കലർപ്പില്ലാത്ത പിന്ദുണയും സഹായങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ ......
എൻറെ പ്രിയ ഉപ്പയുടെ ഓർമകൾക്ക് മുമ്പിൽ പ്രാർത്ഥനയോടെ .........

നന്ദി......

2015, മാർച്ച് 3, ചൊവ്വാഴ്ച

കരുത്തു പകരു

















മലപ്പുറം ജില്ലയില്‍ കലിക്കറ്റ് സര്‍വ്വകലാശാലക്കു സമീപമുള്ള കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു മുന്നില്‍ മാസങ്ങളായി പ്രദേശവാസികള്‍ സമരത്തിലാണ്.
 അത്യന്തം അപകടകരമായ രാസ – വിഷ പദാര്‍ത്ഥങ്ങളുപയോഗിച്ചു സ്വര്‍ണം ശുദ്ധീകരിക്കാനും ആഭരണം നിര്‍മ്മിക്കാനുമുള്ള ഒരു കൂറ്റന്‍ വ്യവസായ സംരംഭമാണ് അവിടെ ഉയര്‍ന്നു വരുന്നത്.
ദേശീയപാതക്കും സര്‍വ്വകലാശാലക്കും സമീപം ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശംതന്നെയാണ് മാരക രാസ വിഷ മലിനീകരണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സന്നദ്ധമായെങ്കിലും ആ അനുവാദം ആര്‍ക്കുവേണം എന്ന മട്ടിലാണ് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
മലിനീകരണ നിയന്ത്രണം സംബന്ധിച്ചോ പാരിസ്ഥിതികാഘാതം സംബന്ധിച്ചോ പഠിച്ച് തീരുമാനമെടുക്കേണ്ട ഔദ്യോഗിക സംവിധാനങ്ങളുടെ അനുവാദവും ഇതുവരെ കിട്ടിയിട്ടില്ല. പക്ഷെ, കൂറ്റന്‍ കെട്ടിടം ഉയര്‍ന്നിരിക്കുന്നു.
അതിജീവനത്തിനായുള്ള ഈ പോരാട്ടത്തെ കണ്ണും കാതും നൽകേണ്ട നമ്മുടെ  മാധ്യമപ്പടയെ  ഈ വഴിലോട്ട് കാണാനേ ഇല്ല  അവർ ഈ സമരപോരാട്ടത്തെ ചെറുതാക്കി കാണിക്കാൻ മത്സരിക്കുന്നു...
രണ്ടു മാസത്തോളമായി അവിടുത്തെ നാട്ടുകാർ നടത്തുന്ന ഈ അതിജീവന പോരാട്ടത്തിനു പിണ്ടുനയെകാൻ സമൂഹത്തിലെ നാനാ തുറയിലുള്ളവർ എത്തുമ്പോഴും വാർത്തകൾക്കായി മത്സരിച്ചോടുന്ന നമ്മുടെ ദൃശ്യ വാർത്ത ചാനലുകൾ അതുവഴി വരാത്തത്തിന്റെ കാരണം ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും ഈ സമരം കേരളത്തിലെ ഏറ്റവും വലിയ മുതലാളിമാർക്ക് എതിരാണ് നമ്മുടെ മാധ്യമങ്ങൾ പണക്കാരന്റെ വിടു വേല ചെയ്യുന്നവരായി മാറിയിരിക്കുന്നു...

ഈ അതി ജീവന പോരാട്ടത്തിനു കരുത്തു പകരേണ്ടത് നമ്മളാണ്
സത്യത്തിൻറെ തൂലിക ചലിപ്പിച്ചു ഈ നാടിൻറെ നന്മക്കായി പോരടിയവരെ മാപ്പ്....

നിങ്ങളുടെ പിൻഗാമികൾ ആരെയൊക്കെയോ ഭയക്കുന്നു

കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി നടത്തുന്ന അതിജീവന പോരാട്ടത്തിനു ഒരായിരം   ഐക്യദാര്‍ഢ്യo

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

ഷുക്കൂറിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു

വിടരും മുൻപേ പൊഴിഞ്ഞു പോയ റോസാ പൂവേ മറക്കില്ല ഞങ്ങൾ....

കുത്ബുദ്ദീൻ അൻസാരിയെ കോഴിക്കോട് കൊണ്ട് വന്നു മുസ്ലിം സ്നേഹം പ്രകടിപ്പിച്ചവർ ഓർക്കുക.. അൻസാരിയുടെ ജീവന് വേണ്ടിയുള്ള യാചന സംഘ പരിവാർ കേട്ടു . പക്ഷെ ശുകൂർ അതിനെക്കാൾ കൂടുതൽ സമയം നിങ്ങളോട് യാചിച്ചു ജീവന് വേണ്ടി .. പക്ഷെ നിങ്ങൾ ആ ചെറുപ്പക്കാരനെ കൊന്നു